സെപ്റ്റംബറിൽ 17,000 കോടിയുടെ വിദേശനിക്ഷേപം

Posted on: September 15, 2014

FII-smallസെപ്റ്റംബർ 1 മുതൽ 12 വരെ വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ മൂലധനവിപണിയിൽ നിക്ഷേപിച്ചത് 17,098 കോടി രൂപ. 6,665 കോടി രൂപ ഓഹരി വിപണിയിലും 10,432 കോടി രൂപ ഡെറ്റ് മാർക്കറ്റിലുമാണ് നിക്ഷേപിക്കപ്പെട്ടത്.

ഈ വർഷം ജനുവരി മുതൽ ഇതേവരെ മൊത്തം 1.98 ലക്ഷം കോടി (33 ബില്യൺ ഡോളർ) രൂപയാണ് വിദേശനിക്ഷേപം. 85,000 കോടി ഓഹരി വിപണിയിലും 1.12 ലക്ഷം കോടി ഡെറ്റ് മാർക്കറ്റിലും നിക്ഷേപിക്കപ്പെട്ടു.