മാരുതിയിൽ 40 ശതമാനം വിദേശനിക്ഷേപം അനുവദിച്ചു

Posted on: September 15, 2015

Maruti-Suzuki-Showroom-Big

ന്യൂഡൽഹി : റിസർവ് ബാങ്ക് മാരുതി സുസുക്കിയിൽ 40 ശതമാനം വിദേശനിക്ഷേപം അനുവദിച്ചു. 2015 ജൂണിൽ അവസാനിച്ച ക്വാർട്ടറിൽ 21.75 ശതമാനമാണ് മാരുതിയിലെ വിദേശിനിക്ഷേപം.

ഫോറിൻ ഇൻസ്റ്റിറ്റിയൂഷണൽ ഇൻവെസ്‌റ്റേഴ്‌സ് (എഫ്‌ഐഐഎസ്), രജിസ്റ്റേർഡ് ഫോറിൻ പോർട്ട്‌ഫോളിയോ ഇൻവെസ്‌റ്റേഴ്‌സ് (ആർഎഫ്പിഐഎസ്) എന്നീ വിഭാഗങ്ങളിൽപ്പെടുന്നവരുടെ മൂലധനനിക്ഷേപ പരിധി വർധിപ്പിക്കണമെന്ന് മാരുതി സുസുക്കി ഡയറക്ടർ ബോർഡും ആവശ്യപ്പെട്ടിരുന്നു.