മ്യൂച്വൽഫണ്ടുകൾ വാങ്ങിയത് 70,000 കോടിയുടെ ഓഹരികൾ

Posted on: December 27, 2015

Mutual-Funds-Big

മുംബൈ : നടപ്പുവർഷം മ്യൂച്വൽഫണ്ടുകൾ ഓഹരിവിപണിയിൽ നിക്ഷേപിച്ചത് 70,000 കോടിയിലേറെ രൂപ. 2014 ൽ 23,843 കോടിയായിരുന്നു നിക്ഷേപം. വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഇക്കാലയളവിൽ 16,674 കോടിയുടെ നിക്ഷേപം നടത്തി.

സെബിയുടെ കണക്കുകൾ പ്രകാരം ആഭ്യന്തര മ്യൂച്വൽഫണ്ടുകൾ 2015 ൽ ഇക്വിറ്റി മാർക്കറ്റിൽ നിക്ഷേപിച്ചത് 70,173 കോടി രൂപ. മ്യൂച്വൽഫണ്ടുകളും ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമുകളും ഉൾപ്പടെ 2015 നവംബർ വരെ നിക്ഷേപിക്കപ്പെട്ടത് 87,000 കോടി രൂപയാണ്. ഓരോ മാസവും 4-7 ലക്ഷം റീട്ടെയ്ൽ ഫോളിയോസ് ആണ് ചേർക്കപ്പെടുന്നത്.