03
Friday
May 2024
May 2024
വിദേശനിക്ഷേപകർ ജൂലൈയിൽ പിൻവലിച്ചത് 7712 കോടി
Posted on: July 21, 2019
മുംബൈ : വിദേശ നിക്ഷേപകർ ജൂലൈയിൽ ഓഹരിവിപണിയിൽ നിന്ന് പിൻവലിച്ചത് 7,712 കോടി രൂപ. ബജറ്റിൽ അതി സമ്പന്നർക്കുള്ള നികുതി പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. കഴിഞ്ഞ അഞ്ച് മാസവും വിദേശ നിക്ഷേപകർ ഓഹരിവിപണിയിൽ 9,371.12 കോടിയുടെ നിക്ഷേപം നടത്തിയിരുന്നു.
കുറഞ്ഞ ജിഡിപി വളർച്ചയും വളർച്ച കുറയുമെന്ന ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ വിലയിരുത്തലും വിദേശ നിക്ഷേപ സ്ഥാപനങ്ങളെ ഇന്ത്യൻ വിപണിയിൽ നിന്ന് പിന്തിരിപ്പിക്കുന്നു.
TAGS: Foreign Portfolio Investors |
News in this Section
Trending News