ഗ്ലെൻമാർക്ക് ഫാർമയിൽ തെമസെക് 945 കോടി നിക്ഷേപം നടത്തി

Posted on: April 18, 2015

Glenmark-Logo-big

മുംബൈ : ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസിൽ വിദേശനിക്ഷേപ സ്ഥാപനമായ തെമസെക് ഹോൾഡിംഗ്‌സ് 945 കോടി രൂപയുടെ നിക്ഷേപം നടത്തി. സിംഗപ്പൂർ ഗവൺമെന്റിന്റെ നിക്ഷേപസ്ഥാപനമാണ് തെമസെക്. തെമസെക്കിന്റെ സബ്‌സിഡയറിയായ അർനാദ ഇൻവെസ്റ്റ്‌മെന്റ്‌സ് (മൗറീഷ്യസ്) മുഖേനെയാണ് നിക്ഷേപം നടത്തിയിട്ടുള്ളത്.

ഓഹരി ഒന്നിന് 875 രൂപ പ്രകാരമാണ് ഗ്ലെൻമാർക്കിന്റെ 10,800,000 ഓഹരികൾ തെമസെക്കിന് അലോട്ട് ചെയ്തത്. വിദേശനിക്ഷേപ പരിധി 35 ശതമാനത്തിൽ നിന്ന് 49 ശതമാനമായി വർധിപ്പിക്കാൻ ഗ്ലെൻമാർക്കിന് കാബിനറ്റിന്റെ സാമ്പത്തികകാര്യ കമ്മിറ്റിയുടെ അനുമതി ലഭിച്ചിരുന്നു. 2,500 കോടി രൂപയുടെ കടബാധ്യതയുള്ള ഗ്ലെൻമാർക്കിന് തെമസെക്കിന്റെ നിക്ഷേപം സഹായകമാകും.