ഒരു ലക്ഷത്തിലേറെ ഷെവർലെ ബീറ്റ് ഡീസൽ തിരിച്ചു

Posted on: December 15, 2015

Chevrolet-Beat-green-Big

ന്യൂഡൽഹി : ജനറൽ മോട്ടോഴ്‌സ് ഒരു ലക്ഷത്തിലേറെ ഷെവർലെ ബീറ്റ് ഡീസൽ കാറുകൾ തിരിച്ചു. ക്ലച്ച് പെഡൽ ലിവറിന്റെ തകരാറാണ് തിരിച്ചുവിളിക്കാൻ കാരണം.

2010 ഡിസംബറിനും 2014 ജൂലൈ മധ്യേ നിർമ്മിച്ച ബീറ്റ് ഡീസൽ കാറുകളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. ഷെവർലെ ഡീലർഷിപ്പുകളിൽ സൗജന്യമായി തകരാറ് പരിഹരിച്ചു നൽകുമെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.