വി. തുളസീദാസ് കിയാൽ മാനേജിംഗ് ഡയറക്ടർ

Posted on: July 2, 2016

V.-Thulasidas-Bigതിരുവനന്തപുരം : കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് കമ്പനി മാനേജിംഗ് ഡയറക്ടറായി വി. തുളസീദാസിനെ നിയമിച്ചു. തുളസീദാസ് രണ്ടാം തവണയാണ് കിയാൽ എംഡിയാകുന്നത്. ഇപ്പോൾ ഒമാൻ എയറിന്റെ ഡയറക്ടറും അഡൈ്വസറുമാണ്. നേരത്തെ എയർ ഇന്ത്യ സിഎംഡിയായും പ്രവർത്തിച്ചിട്ടുണ്ട്.

മാനേജിംഗ് ഡയറക്ടറായ ജി. ചന്ദ്രമൗലി കാലാവധി പൂർത്തിയാക്കി എയർപോർട്ട് അഥോറിട്ടിയിലേക്ക് തിരിച്ചുപോകുന്ന സാഹചര്യത്തിലാണ് തുളസീദാസിന്റെ നിയമനം.