ഗോ എയര്‍ ഗള്‍ഫ് സര്‍വീസിന് അനുമതി

Posted on: December 11, 2018

കണ്ണൂര്‍ : ഗോ എയറിന് മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്താന്‍ വ്യോമയാന മന്ത്രാലയം അനുമതി നല്‍കി. മസ്‌കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് അനുമതി. ഈ മാസവും അടുത്ത മാസവുമായി സര്‍വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്താന്‍ ഗോ എയര്‍ അനുമതി തേടിയെങ്കിലും തത്കാലം അനുമതി കിട്ടിയിട്ടില്ല. ബംഗലുരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഗോ എയര്‍ സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു. ചെന്നൈ സര്‍വീസ് ചൊവ്വാഴ്ച തുടങ്ങും.

TAGS: Go Air | KIAL |