കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 4.5 ശതമാനം വളർച്ച

Posted on: June 5, 2019

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 4.5 ശതമാനം വളർച്ച. മെയ് മാസത്തിൽ 1,47,733 യാത്രക്കാരാണ് കണ്ണൂരിലൂടെ പറന്നത്. ഇവരിൽ 86,248 പേർ ആഭ്യന്തരയാത്രക്കാരും 61,485 പേർ രാജ്യാന്തര യാത്രക്കാരുമായിരുന്നു. ഏപ്രിലിൽ യാത്രക്കാരുടെ എണ്ണം 1,41,372 ആയിരുന്നു.

മെയ് മാസത്തിൽ 384 രാജ്യാന്തര വിമാന സർവീസുകളും 953 ആഭ്യന്തര സർവീസുകളുമാണ് ഓപറേറ്റ് ചെയ്തത്. ഏപ്രിലിൽ 366 രാജ്യാന്തര സർവീസുകളും 853 ആഭ്യന്തര സർവീസുകളുമാണ് നടത്തിയത്. ജനുവരിയിൽ യാത്രക്കാരുടെ എണ്ണം 51,093 മാത്രമായിരുന്നു. കേവലം അഞ്ച് മാസത്തിനുള്ളിലാണ് 1,47,733 മായി ഉയർന്നത്. വിമാനസർവീസുകൾ 418 ൽ 1337 ആയും വർധിച്ചു. ഗോ എയർ മെയ് 31 മുതൽ കൂടുതൽ രാജ്യാന്തര സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.

TAGS: Kannur Airport | KIAL |