കണ്ണൂര്‍ വിമാനത്താവളത്തില്‍ ടാക്‌സി വാഹനങ്ങള്‍ക്ക് ക്രമീകരണം

Posted on: August 9, 2020

കൊച്ചി: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു മുന്‍കൂട്ടി ബുക്ക് ചെയ്ത് യാത്രക്കാരെ കൊണ്ടുപോകാന്‍ വരുന്ന ടാക്‌സി വാഹനങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി
കിയാല്‍ അറിയിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്ത് വരുന്ന വാഹനങ്ങള്‍ക്ക് നിലവില്‍ നിശ്ചയിച്ചിരിക്കുന്ന ഫീസ് താഴെപ്പറയും പ്രകാരം പുനഃക്രമീകരിച്ചു. ഫീസ് രണ്ട് മണിക്കൂര്‍ വരെയുള്ള പാര്‍ക്കിംഗ് ചാര്‍ജ് ഉള്‍പ്പെടെയാണ്.

ഓട്ടോ – ടാക്‌സി – 150 രൂപ കാര്‍ ജീപ്പ് – 250 രൂപ, മിനി ബസ് ടെമ്പോ ട്രാവലര്‍ – 700 രൂപ, ബസ് – 1000 രൂപ.2 മണിക്കൂര്‍ കഴിഞ്ഞാലുള്ള പാര്‍ക്കിംഗ് ചാര്‍ജ്ജ് ബാധകമായിരിക്കും. ഇത്തരത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് ഉള്ളിലേക്ക് വരുന്ന ടാക്‌സി വാഹനങ്ങള്‍ ഏത് യാത്രക്കാരനെയാണ് കൊണ്ടുപോകേണ്ടതെന്നും എവിടെനിന്നും വരുന്ന ഫ്‌ളെറ്റ് ആണന്നും എവിടേക്കാണ് പോകേണ്ടതെന്നുമുള്ള വിവരങ്ങള്‍ കരുതണം.

ഈ കാര്യങ്ങള്‍ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷന്‍, കണ്ണൂര്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി, കാര്‍ പാര്‍ക്കിംഗ് ചുമതലയുള്ള ഏജന്‍സി എന്നിവര്‍ ഉറപ്പ് വരുത്തും. ഇത്തരത്തില്‍ വരുന്ന മുന്‍കൂട്ടി ബുക്ക് ചെയ്ത ടാക്‌സി വാഹനങ്ങള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഒന്നാം ഗേറ്റില്‍ കൂടി മാത്രമേ അകത്ത് പ്രവേശിക്കാന്‍ പാടുള്ളൂ.

നിശ്ചിത ഫീസ് ഒടുക്കി ഇത്തരം വാഹനങ്ങള്‍ കാര്‍ പാര്‍ക്കിംഗില്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാരന്‍ ഇറങ്ങി പുറത്തുവന്ന് വിളിച്ചാല്‍ മാത്രമേ അറൈവല്‍ ഏരിയയില്‍ വരാന്‍ പാടുള്ളൂവെന്നും കിയാല്‍ വ്യക്തമാക്കി.

TAGS: Kannur Airport | KIAL |