ഹിന്‍ഡന്‍ സജ്ജമായാലുടന്‍ ഡല്‍ഹി – കണ്ണൂര്‍ വിമാന സര്‍വീസ്

Posted on: December 28, 2018

ന്യൂഡല്‍ഹി : ദേശീയ തലസ്ഥാന മേഖലയിലെ ഹിന്‍ഡന്‍ വിമാനത്താവളം പണി തീര്‍ന്നാലുടന്‍ കണ്ണൂരിലെ പുതിയ വിമാനത്താവളത്തിലേക്ക് വിമാന സര്‍വീസ് തുടങ്ങുമെന്ന് വ്യോമയാന സഹ മന്ത്രി ജയന്ത് സിന്‍ഹ ലോക്‌സഭയില്‍ പി കെ ശ്രീമതിയുടെ ചോദ്യത്തിനു മറുപടി നല്‍കി.

കണ്ണൂരില്‍ നിന്നു വിവിധ നഗരങ്ങളിലേക്ക് ഉഡാന്‍ സര്‍വീസ് തുടങ്ങുന്നതിനു മുന്‍പ് പല പദ്ധതി നിര്‍ദേശങ്ങള്‍ പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് മേഖലയിലുള്ള വ്യോമസേനാ കേന്ദ്രമായ ഹിന്‍ഡനില്‍ നിന്ന് ഡല്‍ഹിയിലേക്ക് 38 കിലോമീറ്റര്‍ മാത്രമേയുള്ളു.

ഇവിടെ ഉഡാന്‍ പദ്ധതിക്കു കീഴില്‍ വികസിപ്പിക്കുന്ന വിമാനത്താവളം 2019 ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. സാധാരണക്കാര്‍ക്കു ചെലവു കുറഞ്ഞ വിമാനയാത്ര സാധ്യമാക്കുന്നതാണ് ഉഡാന്‍ പദ്ധതി. ഡല്‍ഹിയിലെക്കുള്ള യാത്രയ്ക്ക് ഈ വിമാനത്താവളം ഉപയോഗപ്പെടുത്താന്‍ കഴിയും.

TAGS: Hindan Airport | KIAL |