ടെക് മഹീന്ദ്ര യുകെയിലെ ബയോ ഏജൻസിയെ ഏറ്റെടുത്തു

Posted on: June 22, 2016

Tech-Mahindra-big

മുംബൈ : ടെക് മഹീന്ദ്ര ബിട്ടണിലെ ബയോ ഏജൻസിയെ ഏറ്റെടുത്തു. 45 മില്യൺ പൗണ്ടിന്റേതാണ് ഇടപാട്. ജൂലൈ ആദ്യവാരം ഇടപാട് പൂർത്തിയാകും.

ഫിനാൻഷ്യൽ സർവീസസ്, റീട്ടെയ്ൽ, പ്രോപ്പർട്ടി, ട്രാവൽ, ടെക്‌നോളജി മേഖലകളിൽ ഇടപാടുകാരുള്ള ബയോ 2015-16 ൽ 12.5 മില്യൺ പൗണ്ട് വരുമാനം നേടി. കഴിഞ്ഞ മാസം ബ്രിട്ടണിലെ ടാർജറ്റ് ഗ്രൂപ്പിനെയും ടെക് മഹീന്ദ്ര ഏറ്റെടുത്തിരുന്നു.