ടെക് മഹീന്ദ്ര യുഎസ് ഐടി കമ്പനിയെ ഏറ്റെടുത്തു

Posted on: March 7, 2017

മുംബൈ : ടെക് മഹീന്ദ്ര യുഎസിലെ ഹെൽത്ത്‌കെയർ ഐടി കൺസൾട്ടിംഗ് കമ്പനിയായ എച്ച് സി ഐ ഗ്രൂപ്പിനെ ഏറ്റെടുത്തു. 110 ദശലക്ഷം ഡോളറിന്റേതാണ് ഇടപാട്. ടെക് മഹീന്ദ്ര 89.5 മില്യൺ ഡോളർ നൽകി എച്ച് സി ഐയുടെ 84.7 ശതമാനം ഓഹരികൾ സ്വന്തമാക്കി. ശേഷിക്കുന്ന 15.3 ശതമാനം ഓഹരികൾ മൂന്ന് വർഷത്തിനുള്ളിൽ ടെക് മഹീന്ദ്ര വാങ്ങും. ഫ്‌ളോറിഡ ആസ്ഥാനമായുള്ള എച്ച് സി ഐക്ക് യുഎസിന് പുറമെ യുകെയിലും ഓഫീസുണ്ട്.

2016 സെപ്റ്റംബറിൽ അവസാനിച്ച പ്രവർത്തന വർഷം എച്ച്‌സിഐ 114 മില്യൺ ഡോളർ വരുമാനം നേടിയിരുന്നു. ഇലക്‌ട്രോണിക് ഹെൽത്ത് റെക്കോർഡ്, ഇലക്‌ട്രോണിക് മെഡിക്കൽ റെക്കോർഡ് സോഫ്റ്റ്‌വേറുകളാണ് എച്ച് സി ഐയുടെ മുഖ്യ ഉത്പന്നങ്ങൾ.