ടുലോസിൽ ടെക് മഹീന്ദ്ര ഡെലിവറി സെന്റർ

Posted on: March 24, 2016

Tech-Mahindra-big

മുംബൈ : ഫ്രാൻസിലെ ടുലോസിൽ ടെക് മഹീന്ദ്ര ഡെലിവറി സെന്റർ തുറന്നു. എയ്‌റോ സ്‌പേസ് വ്യവസായത്തിനു വേണ്ട ഐടി സേവനങ്ങൾ ഇവിടെ നിന്നും ലഭ്യമാക്കും.

വിമാനനിർമാതാക്കളായ എയർബസിന്റെ ആസ്ഥാനം കൂടിയാണ് ടുലോസ്. ടെക് മഹീന്ദ്രയുടെ വളർച്ചയിലെ നാഴികക്കല്ലാണ് ടുലോസിലെ ഡെലിവറി സെന്റർ എന്ന് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ സി പി ഗുർനാനി പറഞ്ഞു.