സി പി ഗുർനാനി നാസ്‌കോം ചെയർമാൻ

Posted on: April 6, 2016

CP-Gurnani-Big

ന്യൂഡൽഹി : നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വേർ ആൻഡ് സർവീസസ് കമ്പനീസ് (നാസ്‌കോം) ന്റെ 2016-17 ലേക്കുള്ള അധ്യക്ഷനായി സി പി ഗുർനാനിയെ തെരഞ്ഞെടുത്തു. രാമൻ റോയ് ആണ് വൈസ് ചെയർമാൻ.

ടെക് മഹീന്ദ്ര സിഇഒ ആണ് സി പി ഗുർനാനി. ഐടി വ്യവസായരംഗത്ത് 31 വർഷത്തെ അനുഭവസമ്പത്തുള്ള ഗുർനാനി നേരത്തെ ഹ്യൂലെറ്റ് പക്കാർഡിലും, എച്ച്‌സിഎൽ കോർപറേഷനിലും പ്രവർത്തിച്ചിട്ടുണ്ട്.