ജെറ്റ് എയർവേസ് 50 ലേറെ വിദേശ പൈലറ്റുമാരെ നിയമിക്കുന്നു

Posted on: April 4, 2016

Jet-Airways-777-300-Big

ന്യൂഡൽഹി : ജെറ്റ് എയർവേസ് ബോയിംഗ് 777 വിമാനങ്ങൾക്കായി 50 ലേറെ വിദേശ പൈലറ്റുമാരെ നിയമിക്കാൻ ഒരുങ്ങുന്നു. എയർബസ് എ-330 വിമാനങ്ങൾ മാറ്റി ബോയിംഗ് 777 വിമാനങ്ങൾ ഫ്‌ളീറ്റിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

ഇത്തിഹാദിൽ നിന്നും ആറ് ബോയിംഗ് 777 വിമാനങ്ങൾ ജെറ്റ് എയർവേസ് ലീസിനെടുത്തിട്ടുണ്ട്. ആംസ്റ്റർഡാം, പാരീസ്, ടൊറന്റോ സർവീസുകൾക്ക് ലോംഗ് ഹൗൾ വിമാനങ്ങൾ ഉപയോഗിക്കാനാണ് ജെറ്റ് എയർവേസിന്റെ തീരുമാനം.