ഇത്തിഹാദ് -ജെറ്റ് എയർവേസ് പ്രത്യേക ഓഫർ

Posted on: August 17, 2014

Etihad-Boeing-777-300-ER--B

ഇത്തിഹാദ് എയർവേസും ജെറ്റ് എയർവേസും ഇന്ത്യയുടെ 68 സ്വാതന്ത്ര്യദിനം പ്രമാണിച്ച് തങ്ങളുടെ സംയുക്ത നെറ്റ്‌വർക്കിലുള്ള എല്ലാ കേന്ദ്രങ്ങളിലേക്കും ആകർഷകമായ പ്രത്യേക നിരക്കുകൾ അവതരിപ്പിച്ചു.

ഇരു എയർലൈനുകളുടെയും നെറ്റ്‌വർക്കിലെ 135 കേന്ദ്രങ്ങളിലേക്കും 20 മുതൽ 68 ശതമാനം വരെ കുറഞ്ഞ നിരക്കുകളിൽ ടിക്കറ്റ് ലഭിക്കും. ഓഗസ്റ്റ് 19 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ ഉപയോഗിച്ച് ഈ വർഷം സെപ്റ്റംബർ 15 മുതൽ അടുത്ത വർഷം ജൂൺ 30 വരെയുള്ള കാലയളവിൽ യാത്ര ചെയ്യാം.

ടിക്കറ്റുകൾ വിമാന കമ്പനികളുടെ വെബ്‌സൈറ്റിലൂടെയോ, കോൺടാക്ട് സെന്ററിലൂടെയോ, ട്രാവൽ ഏജന്റിലൂടെയോ കരസ്ഥമാക്കാമെന്ന് ജെറ്റ് എയർവേസ് സീനിയർ വൈസ് പ്രസിഡന്റ് ഗൗരംഗ് ഷെട്ടിയും ഇത്തിഹാദ് എയർവേസ് ജനറൽ മാനേജർ (ഇന്ത്യ) നീരജാ ഭാട്ട്യയും പറഞ്ഞു.