കോഴിക്കോട്, തിരുവനന്തപുരം സെക്ടറില്‍ ജനുവരി 1 മുതല്‍ ഇത്തിഹാദ് എയര്‍ വേയ്‌സ്

Posted on: December 29, 2023

അബുദാബി : കോഴിക്കോട്, തിരുവനന്തപുരം സെക്ടറില്‍ ജനുവരി 1 മുതല്‍ ഇത്തിഹാദ് എയര്‍
വേയ്‌സ് പ്രതിദിന സര്‍വീസ് പുനരാരംഭിക്കുന്നു. അബുദാബിയില്‍നിന്ന് പുലര്‍ച്ചെ 3.20ന് പുറപ്പെടുന്ന വിമാനം രാവിലെ 9ന് തിരുവനന്തപുരത്തെത്തും.

തിരിച്ച് 10.05ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.55ന് അബുദാബിയില്‍ ഇറങ്ങും. അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം ഉച്ചയ്ക്ക് 2.20ന് പുറപ്പെട്ട് രാത്രി 7.55ന് കരിപ്പൂരില്‍ ഇറങ്ങും. തിരിച്ച് രാത്രി 9.30ന് പുറപ്പെട്ട് അര്‍ധരാത്രി 12.05ന് അബുദാബിയില്‍ ലാന്‍ഡ് ചെയ്യും.

കോവിഡ് കാലത്ത് നിര്‍ത്തിവച്ച സര്‍വീസാണ് യാത്രക്കാര്‍ കൂടിയതോടെ പുനരാരംഭിക്കുന്നത്. നിലവില്‍ കൊച്ചിയിലേക്കു മാത്രമാണ് ഇത്തിഹാദ് സര്‍വീസ് നടത്തിവരുന്നത്.

TAGS: Ethihad Airways |