മികച്ച 10 എയര്‍ലൈനുകളുടെ പട്ടികയില്‍ ഇത്തിഹാദും എമിറേറ്റ്‌സും

Posted on: June 1, 2023

അബുദാബി : ലോകത്തിലെ മികച്ച 10 എയര്‍ലൈനുകളുടെ പട്ടികയില്‍ യുഎഇയില്‍നിന്ന് ഇത്തിഹാദ് എയര്‍വേയ്‌സും എമിറേറ്റ്‌സ് എയര്‍ലൈന്‍സും ഇടംപിടിച്ചു.

എയര്‍ലൈന്‍ റേറ്റിംഗ് ഡോട്ട് കോം പട്ടികയില്‍ യഥാക്രമം മൂന്ന്, 10 സ്ഥാനങ്ങളാണു നേടിയത്. എയര്‍ ന്യൂസിലന്‍ഡ്, ഖത്തര്‍എയര്‍വേയ്‌സ് എന്നിവയാണ് ആദ്യ 2 സ്ഥാനങ്ങളിലുള്ളത്.