ഇന്ത്യ-സൗദി വ്യാപാരം 39 ബില്യൺ ഡോളർ പിന്നിട്ടു

Posted on: January 24, 2016

Crude-Oil-Big

റിയാദ് : ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ വർഷം 39.4 ബില്യൺ ഡോളർ പിന്നിട്ടു. ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ വ്യാപാരപങ്കാളിയാണ് സൗദി അറേബ്യ എന്ന് റിയാദ് ഇന്ത്യൻ എംബസിയിലെ ചാർജ് ഡി അഫയേഴ്‌സ് ഹേമന്ത് കോട്ടാൽവാർ പറഞ്ഞു.

ഇന്ത്യയുടെ ക്രൂഡോയിൽ ആവശ്യത്തിന്റെ 20 ശതമാനവും ഇറക്കുമതി ചെയ്യുന്നത് സൗദി അറേബ്യയിൽ നിന്നാണ്. ഏറ്റവും കൂടുതൽ ഇന്ത്യൻ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന അഞ്ചാമത്തെ വിപണിയുമാണ് സൗദി അറേബ്യ. ഇന്ത്യയുടെ ആഗോള കയറ്റുമതിയുടെ 3.60 ശതമാനം സൗദി അറേബ്യയിലേക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.