വിദേശനാണ്യ കരുതൽശേഖരം 50,000 കോടി ഡോളർ കടന്നു

Posted on: June 14, 2020

മുംബൈ : ഇന്ത്യയുടെ വിദേശനാണ്യ കരുതൽശേഖരം 50,000 കോടി ഡോളർ കടന്നു. ജൂൺ അഞ്ചിന് അവസാനിച്ച ആഴ്ചയിൽ 822.3 കോടി ഡോളറിന്റെ വർധനയാണ് രേഖപ്പെടുത്തി. ഇതോടെ കരുതൽ ശേഖരം 50.170 കോടി (38.11 ലക്ഷം കോടി രൂപ) ഡോളറായി. ക്രൂഡോയിൽ ഇറക്കുമതി കുറഞ്ഞതും രാജ്യത്തേക്ക് വൻതോതിൽ വിദേശനിക്ഷേപം എത്തിയതുമാണ് കരുതൽശേഖരത്തിന്റെ വളർച്ചയ്ക്ക് ഇടയാക്കിയത്.

2007 സെപ്റ്റംബർ 28 ന് ശേഷം കരുതൽ ശേഖരത്തിൽ ഇത്രയും വർധന രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്. വിദേശനാണ്യ ആസ്തികൾ, സ്വർണശേഖരം, അന്താരാഷ്ട്ര നാണ്യ നിധിയിലെ നിക്ഷേപം എന്നിവയാണ് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം.