ക്രാമർ ബാൾ അൽഇറ്റാലിയ സിഇഒ

Posted on: December 18, 2015

Jet-Airways-CEO-Cramer-Ball

അബുദാബി : ജെറ്റ് എയർവേസിൽ നിന്നും രാജിവച്ച സിഇഒ ക്രാമർ ബാൾ ഇറ്റാലിയൻ വിമാനക്കമ്പനിയായ അൽഇറ്റാലിയയുടെ ചീഫ് എക്‌സിക്യൂട്ടീവായി നിയമിതനായി. 2016 മാർച്ച് ഒന്നിന് ചുമതലയേൽക്കും. നഷ്ടത്തിൽ പ്രവർത്തിക്കുന്ന അൽഇറ്റാലിയയെ കരകയറ്റുകയാണ് ക്രാമർ ബാളിന്റെ ദൗത്യം.

നഷ്ടത്തിലായിരുന്ന എയർ സീഷെൽസിനെയും ജെറ്റ് എയർവേസിനെയും ക്രാമർ ലാഭപാതയിൽ എത്തിച്ചിരുന്നു. മൂന്ന് വിമാനക്കമ്പനികളിലും ഇത്തിഹാദ് എയർവേസിന് ഓഹരിപങ്കാളിത്തമുണ്ട്.