ഖത്തർ വിപ്രോ വികസനത്തിന്

Posted on: September 21, 2015

Wipro-Qatar-Sept-2015-Big

ദോഹ : ഖത്തർ വിപ്രോ വികസനത്തിന്റെ ഭാഗമായി ഒരു വർഷത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കും. ഇപ്പോൾ 350 ലേറെ ജീവനക്കാരാണ് ഖത്തർ വിപ്രോയിലുള്ളത്. ബാങ്കിംഗ്, ടെലികോം, ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലുള്ള 30 ലേറെ കമ്പനികളാണ് വിപ്രോയുടെ ഖത്തറിലെ ഇടപാടുകാർ.

വിപ്രോ കഴിഞ്ഞ 15 വർഷത്തിനിടെ മിഡിൽഈസ്റ്റിൽ മികച്ച വളർച്ച നേടിയിട്ടുണ്ട്. ഡിജിറ്റൽ, അനലറ്റിക്‌സ്, മൊബിലിറ്റി തുടങ്ങിയ മേഖലകളിൽ മികച്ച ഡിമാൻഡ് ഉണ്ടെന്ന് വിപ്രോ കൺട്രി ഹെഡ് (ഖത്തർ & കുവൈറ്റ്) ഹരിപ്രസാദ് ശശിധരൻ പറഞ്ഞു. കഴിഞ്ഞ ദിവസം ദോഹയിൽ വിപ്രോയ പുതിയ ഓഫീസ് തുറന്നു.