തിരുവനന്തപുരം വിമാനത്താവളം : ടെന്‍ഡറില്‍ സിയാല്‍ പങ്കെടുക്കും

Posted on: December 18, 2018

കൊച്ചി : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ കരാര്‍ ഏറ്റെടുക്കാന്‍ കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനിയും. ടെന്‍ഡറില്‍ പങ്കെടുക്കാനുള്ള യോഗ്യതാവ്യവസ്ഥകള്‍ പരിശോധിച്ചു കൊണ്ടിരിക്കുക യാണെന്നും അര്‍ഹതയുണ്ടെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കണമെന്നും സിയാല്‍ എംഡി വി.ജെ കുര്യന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

1000 കോടി രൂപ ആസ്തിയാണ് കരാറില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്കുള്ള അടിസ്ഥാന യോഗ്യത. അത് സിയാലിനുണ്ട്. മറ്റു വ്യവസ്ഥകളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.