അസറ്റ് ഹോംസിന്റെ മൂന്ന് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

Posted on: October 7, 2020

കൊച്ചി : 2020-ല്‍ 500 ഭവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സമര്‍പ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി അസറ്റ് ഹോംസ് മൂന്ന് ഭവന പദ്ധതികളുടെ ഉദ്ഘാടനം വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ നടത്തി. ക്രിസില്‍ ‘ഡി.എ.2+’ അംഗീകാരം നേടിയ തിരുവനന്തപുരം കഴക്കൂട്ടത്തെ അസറ്റ് ഓര്‍ക്കസ്ട്ര, കൊല്ലം കടപ്പാക്കടയിലുള്ള ടി.കെ.എം. അസറ്റ് ഗ്രാന്‍ഡിയോസ് സ്റ്റെര്‍ലിങ്, തൃശ്ശൂര്‍ അമലാ നഗറിലെ വില്ല പ്രൊജക്ടായ അസറ്റ് ഗീതാഞ്ജലി എന്നിവയാണ് ബ്രാന്‍ഡ് അംബാസഡര്‍മാരായ പൃഥ്വിരാജ്, ആശ ശരത് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചത്.

അസറ്റ് ഹോംസ് എം.ഡി. വി. സുനില്‍കുമാര്‍, എന്‍. മോഹനന്‍, എം.പി. ഹസ്സന്‍കുഞ്ഞി, സി.എ. റപ്പായി എന്നിവര്‍ പങ്കെടുത്തു.

 

TAGS: Asset Home |