അസറ്റ് ഹോംസിന് ഉയര്‍ന്ന ക്രിസില്‍ റേറ്റിംഗ്

Posted on: June 25, 2019

asse

കൊച്ചി : കേരളത്തിലെ മുന്‍നിര ബില്‍ഡറായ അസറ്റ് ഹോംസിന്റെ ക്രിസില്‍ റേറ്റിംഗ് ഡിഎ2 ലേക്ക് ഉയര്‍ത്തി. കേരളത്തിലെ ബില്‍ഡര്‍മാര്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന ക്രിസില്‍ റേറ്റിംങ്ങാണിത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ക്രിസില്‍ റീജണല്‍ ഹെഡ് അജയ് കുമാറില്‍ നിന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍ കുമാറും ഡറക്ടര്‍ എന്‍.മോഹനനും ചേര്‍ന്ന് അംഗീകാര പത്രം ഏറ്റുവാങ്ങി.

നേരത്തെ ഡി എ 2 റേറ്റിംഗായിരുന്നു അസറ്റിന്. ഗുണനിലവാരത്തിലും നിശ്ചിത സമയത്തിനുള്ളിലും പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുള്ള ഡെവലപ്പറുടെ കഴിവിനെ സൂചിപ്പിക്കുന്നതാണ് ഉയര്‍ന്ന റേറ്റിംഗ് എന്ന് അജയ് കുമാര്‍ പറഞ്ഞു. 100 ശതമാനം നിയമാനുസൃതമായ ഉടമസ്ഥാവകാശം കൈമാറുന്നതും റേറ്റിംഗ് ഉയരാന്‍ സഹായിച്ചു.

ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചതിന്റെ സന്തോഷ സൂചകമായി ഓഗസ്റ്റ് 30 വരെ അസറ്റ് ഹോംസിന്റെ അപ്പാര്‍ട്ട്‌മെന്റുകളോ വില്ലകളോ ബുക്ക് ചെയ്യുന്നവര്‍ക്ക് 10 വര്‍ഷത്തെ വാറന്റി നല്‍കുമെന്ന് മാനേജിംഗ് ഡയക്ടര്‍ സുനില്‍ കുമാര്‍ പ്രഖ്യാപിച്ചു.

TAGS: Asset Home |