അസറ്റ് ഹോംസിന്റ പൂമുഖ അലങ്കാര മത്സരത്തില്‍ ഹൈലൈറ്റ് മെട്രോമാക്‌സ് ഒന്നാം സ്ഥാനം നേടി

Posted on: February 9, 2023

കൊച്ചി : ക്രിസ്മസ്-പുതുവത്സരസീസണ്‍ പ്രമാണിച്ച് അപ്പാര്‍ട്ടുമെന്റുകളുടേയും വില്ലകളുടേയും പൊതു പൂമുഖത്തില്‍ നടത്തുന്ന അലങ്കാരങ്ങള്‍ക്കായി പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ്‌സംഘടിപ്പിച്ച ഫെയറി ലൈറ്റ്‌സ് എന്ന പേരിലുള്ള ഫോയര്‍ ഡെക്കാര്‍ മത്സരത്തില്‍ കോഴിക്കോട്ടെ ഹൈലൈറ്റ് മെട്രോമാക്‌സ് ഒന്നാം സ്ഥാനം നേടി.

കൊച്ചിയിലെ ദി ലെജന്‍ഡ് ബൈ സ്‌കൈലൈന്‍, കോട്ടയത്തെ അസറ്റ്പിക്കാസോ പാലെറ്റ് എന്നീ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഒന്നും രണ്ടും
മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50,000 രൂപ, 25,000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകള്‍ ലഭിക്കും. സമ്മാനങ്ങള്‍ മാര്‍ച്ച് അവസാനവാരം കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് അസറ്റ് ഹോംസ് മാനേജിംഗ്‌ ഡയറക്ടര്‍ വി. സുനില്‍ കുമാര്‍ വി. പറഞ്ഞു.

മത്സരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 145 ഓളം ഫ്‌ലാറ്റ്, വില്ലാ അസോസിയേഷനുകള്‍ പങ്കെടുത്തു. 10 ടീമുകള്‍ക്ക് 5,000 രൂപ വിതം പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. വിജയികള്‍: പൂര്‍വ ഗ്രാന്‍ഡ് ബേ, പ്രെസ്റ്റിജ് നെപ്ട്യൂണ്‍ കോര്‍ട്ട് യാഡ്, മലബാര്‍ റോയല്‍ മാന്‍ഗ്രോവ്, അസറ്റ് ഗുല്‍മോഹര്‍, എസ്എഫ്എസ് ഐവി, അസറ്റ് ലെ ഗ്രാന്‍ഡെ, സ്‌കൈലൈന്‍ സിറ്റി പാര്‍ക്ക്, അലെഗസി, കെന്റ് ഇല്ലം, അസറ്റ് നോര്‍ത്ത് സ്റ്റാര്‍.