തൊഴില്‍ പരിശീലനവുമായി അസറ്റ് ഹോംസ്

Posted on: October 29, 2019

കൊച്ചി : തൊഴില്‍ രഹിതരായ ഗ്രാമീണ യുവാക്കള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിക്ക് അസറ്റ് ഹോംസ് തുടക്കം കുറിച്ചു. ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന എന്ന ഈ പദ്ധതിപ്രകാരം 18 നും 35 നും ഇടയില്‍ പ്രായമുള്ള 8-12 ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കാണു പരിശീലനം. മികച്ച പരിശീലനത്തോടൊപ്പം നിയമനം കൂടി ഉറപ്പാക്കുന്ന പദ്ധതിയാണിത്.

എറണാകുളത്ത് നടക്കുന്ന റസിഡന്‍ഷ്യല്‍ ട്രെയിനിംഗില്‍ കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കും അപേക്ഷിക്കാം. താമസവും ഭക്ഷണവും സൗജന്യം. 7558889134 [email protected]

TAGS: Asset Home |