വീഗാലാന്റ് ഡെവലപ്പേഴ്സ് തൃശ്ശൂരിലേയ്ക്കും : ആദ്യ പാര്‍പ്പിട സമുച്ചയം അയ്യന്തോളില്‍

Posted on: February 21, 2020

തൃശ്ശൂര്‍ : വീഗാലാന്റ് ഡെവലപ്പേഴ്സ് തൃശ്ശൂരിലേയ്ക്ക്. ‘വീഗാലാന്റ് തേജസ്സ് ‘ എന്ന ആദ്യ പാര്‍പ്പിട സമുച്ചയം തൃശ്ശൂരിലെ അയ്യന്തോളിലാണ് നിര്‍മ്മിക്കുകയെന്ന് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. 16 നിലകളിലായി 86 അപ്പാര്‍ട്ട്മെന്റുകള്‍ അടങ്ങുന്നതാണ് വീഗാലാന്റ് തേജസ്സ്. തൃശ്ശൂര്‍-ഗുരുവായൂര്‍ റോഡ്, സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരു കിലോമീറ്ററിനുള്ളിലും പ്രധാന റോഡിനോട് ചേര്‍ന്നുമാണ് വീഗാലാന്റ് തേജസ്സ് ഉയരുന്നത്. ആരാധനാലയങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാള്‍, ഹോട്ടലുകള്‍ തുടങ്ങി നഗര ജീവിതത്തിന്റെ എല്ലാ സൗകര്യങ്ങളും ലഭ്യമായിരിക്കെ തന്നെ സ്വച്ഛവും ശാന്തവുമായ അന്തരീക്ഷവും നിലനില്‍ക്കുന്നതിനാലാണ് തൃശ്ശൂരിലെ ആദ്യ പ്രൊജക്ടിന് അയ്യന്തോള്‍ തിരഞ്ഞെടുത്തതെന്ന് ചെയര്‍മാന്‍ പറഞ്ഞു.

123.33 – 130.22 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയില്‍ (1328 മുതല്‍ 1402 ചതുരശ്ര അടി) 2 ബിഎച്ച്കെ, 160.63 മുതല്‍ 171.22 ചതുരശ്ര മീറ്റര്‍ വരെ (1729 മുതല്‍ 1843 ചതുരശ്ര അടി) വിസ്തൃതിയുള്ള 3 ബിഎച്ച്കെ അപ്പാര്‍ട്ടുമെന്റുകള്‍ അടങ്ങുന്ന തേജസ്സില്‍ ആധുനിക ശൈലിക്ക് പുറമേ ഒട്ടേറെ അനുബന്ധ സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. റൂഫ് ടോപ് സ്വിമ്മിംഗ് പൂള്‍, കുട്ടികളുടെ കളിസ്ഥലം, പൂര്‍ണ്ണമായും ശീതീകരിച്ച ഫിറ്റ്നസ് സെന്റര്‍, ഇന്‍ഡോര്‍ ഗെയിം റൂം, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ഗസ്റ്റ് റൂം, വീട്ടുജോലിക്കാര്‍ക്കും, ഡ്രൈവര്‍മാര്‍ക്കും ടോയ്ലറ്റ് സൗകര്യത്തോടെ പ്രത്യേകം മുറികള്‍, ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. മുഖ്യകവാടത്തില്‍ ബൂം ബാരിയര്‍, ക്യാമറ നിരീക്ഷണം എന്നിവയ്ക്ക് പുറമേ ബയോമെട്രിക് സംവിധാനമുപയോഗിച്ചുള്ള സുരക്ഷാ സംവിധാനങ്ങളും തേജസ്സിന്റെ പ്രത്യേകതകളാണ്.

പരിസ്ഥിതി സൗഹാര്‍ദ്ദ ഗാര്‍ഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഓരോ നിലയിലും ചെടികള്‍ നടുന്നതിനുള്ള സൗകര്യം, മാലിന്യ സംസ്‌ക്കരണത്തിനും നിര്‍മ്മാര്‍ജ്ജനത്തിനുമായി ബയോ-ബിന്‍, ഇന്‍സിനറേറ്റര്‍ എന്നിവയുടെ ഉപയോഗം, ജല വിനിയോഗത്തിന് മഴവെള്ള സംഭരണം, ജല ശുദ്ധീകരണത്തിന് റിവേഴ്സ് ഓസ്മോസിസ് സംവിധാനം, വൈദ്യുതി ചിലവ് കുറയ്ക്കുന്നതിന് സൗരോര്‍ജ്ജ സംവിധാനം, ഗുണ നിലവാരമുള്ള നിര്‍മ്മാണ സാമഗ്രികളുടെ ഉപയോഗവും, നിര്‍മ്മാണവും എന്നിങ്ങനെ വീഗാലാന്റ് ഡവലപ്പേഴ്സിന്റെ മുഖമുദ്രകള്‍ എല്ലാ ഇവിടെയും ഒരുക്കിയിട്ടുണ്ട്.

‘വീഗാലാന്റ് തേജസ്സ് ‘ വീഗാലാന്റ് ഡെവലപ്പേഴ്സിന്റെ തൃശ്ശൂരിലെ ആദ്യ പദ്ധതി എന്നതിലുപരി ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ജന്മനാട്ടിലെ ആദ്യ പദ്ധതി കൂടിയാണിതെന്ന് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ കെ. വിജയന്‍ പറഞ്ഞു. സമയബന്ധിതമായി കൈമാറത്തക്ക വിധമാണ് നിര്‍മ്മാണം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൃപ്പൂണിത്തുറയിലെ ബഡ്ജറ്റ് അപ്പാര്‍ട്ട്മെന്റായ വീഗാലാന്റ് ബ്ലിസ്സ്, ഇടപ്പള്ളിയിലെ എക്സോട്ടിക, വൈറ്റിലയ്ക്ക് സമീപം കിംഗ്സ് ഫോര്‍ട്ട്, പടമുഗളിലെ സീനിയ എന്നിവയാണ് നിലവില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന പ്രൊജക്ടുകളെന്നും സമീപ ഭാവിയില്‍ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്കും കൂടി കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി.ജയരാജ് പറഞ്ഞു.

പ്രൊജക്ട് പ്രഖ്യാപന ചടങ്ങില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജേക്കബ് കുരുവിള, ജനറല്‍ മാനേജര്‍ പ്രൊജക്ട്സ് പോള്‍ ചീരന്‍, ജനറല്‍ മാനേജര്‍ പ്ലാനിംഗ് ആന്റ് ബിസിനസ് ഡവലപ്മെന്റ് എ.ബി.ബിജോയി, ചീഫ് മാനേജര്‍ മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ് കുര്യന്‍ തോമസ്, സീനിയര്‍ മാനേജര്‍ മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ് മനോജ് എ മേനോന്‍, സീനിയര്‍ മാനേജര്‍ ഫിനാന്‍സ് ആന്റ് അക്കൗണ്ട്സ് എസ്.എം. വിനോദ് എന്നിവരും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 97467 74444 എന്ന നമ്പറില്‍ ബന്ധപ്പെടുക.