വീഗാലാൻഡ് ഡവലപ്പേഴ്‌സിന് മലിനീകരണ നിയന്ത്രണത്തിന് അവാർഡ്

Posted on: June 11, 2018

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പൊല്യൂഷൻ കൺട്രോൾ അവാർഡ് തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ വ്യവസായ വകുപ്പു മന്ത്രി എ.സി. മൊയ്തീൻ, ബോർഡ് ചെയർമാൻ സി.കെ സജീവൻ എന്നിവരിൽ നിന്നും വീഗാലാൻഡ് ഡവലപ്പേഴ്‌സിനു വേണ്ടി ജനറൽ മാനേജർ പോൾ ചീരൻ, സീനിയർ മാനേജർ ഗിരി എസ് നായർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങുന്നു. മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി ടി.എ തങ്കപ്പൻ സമീപം.

കൊച്ചി : വീഗാലാൻഡ് ഡവലപ്പേഴ്‌സിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പൊല്യൂഷൻ കൺട്രോൾ അവാർഡ്. വീഗാലാൻഡ് ഡവലപ്പേഴ്‌സിന്റെ കലൂരിലെ പെറ്റിയൂണിയ-ബിഗോണിയ ഫ്‌ളാറ്റ് സമുച്ചയത്തിനാണ് അവാർഡ് ലഭിച്ചത്. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ വ്യവസായ വകുപ്പു മന്ത്രി എ.സി. മൊയ്തീൻ, ബോർഡ് ചെയർമാൻ സി.കെ സജീവൻ എന്നിവരിൽ നിന്നും വീഗാലാൻഡ് ഡവലപ്പേഴ്‌സിനു വേണ്ടി ജനറൽ മാനേജർ പോൾ ചീരൻ, സീനിയർ മാനേജർ ഗിരി എസ് നായർ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മലിനജല ശുദ്ധീകരണ സംവിധാനവും വിവിധ പരിസ്ഥിതി പോഷണ സംവിധാനങ്ങളുമാണ് ഈ പ്രൊജക്ടിനെ അവാർഡിന് അർഹമാക്കിയത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചെയർമാനും മെമ്പർ സെക്രട്ടറിയുമടങ്ങുന്ന കമ്മിറ്റി അംഗങ്ങൾ അപ്പാർട്ട്‌മെന്റ് സന്ദർശിക്കുകയും വിലയിരുത്തുകയും ചെയ്തു. ഖരമാലിന്യം ഉറവിടത്തിൽ തന്നെ തരംതിരിക്കുന്നതിനും, ജൈവ വസ്തുക്കളെ അവിടെ വച്ചുതന്നെ വളമാക്കി മാറ്റുന്നതിനും, സൗരോർജ്ജ പാനലുകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും, മഴവെള്ളം സംഭരിക്കുന്നതിനും, ഫ്‌ളാറ്റിലേക്ക് ആവശ്യമായ വെള്ളം ഇവിടുത്തെ കിണറുകളിൽ നിന്നുമെടുത്ത് ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതിനും ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങളും ഫ്‌ളാറ്റ് പരിസ്ഥിതി സൗഹാർദപരമാക്കുന്നതിനായി ചെടികൾ നട്ടു പരിപാലിക്കുന്നതും എനർജി എഫിഷ്യന്റ് ബൾബുകളുടെ ഉപയോഗവുമാണ് അവാർഡിനായി പരിഗണിച്ചത്.

മറ്റു വിഭാഗങ്ങൾ എന്ന കാറ്റഗറിയിൽ മൂന്നാം സ്ഥാനമാണ് പെറ്റിയൂണിയ- ബിഗോണിയ കരസ്ഥമാക്കിയത്. ഈ അവാർഡ് ഒരു അംഗീകാരമായി കരുതുന്നുവെന്നും വരാനിരിക്കുന്ന പ്രൊജക്ടുകളിലും മികച്ച മലിനജല ശുദ്ധീകരണ സംവിധാനവും പരിസ്ഥിതി പോഷണ സംവിധാനങ്ങളും ഏർപ്പെടുത്തുമെന്നും വീഗാലാൻഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ബി. ജയരാജ് പറഞ്ഞു.