വീഗാലാൻഡ് ഡെവലപ്പേഴ്‌സ് പരിസ്ഥിതി ദിനം ആഘോഷിച്ചു

Posted on: June 10, 2019

വീഗാലാൻഡ് ഡെവലപ്പേഴ്‌സ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൃക്കാക്കര മുനിസിപ്പാലിറ്റി വക പാർക്കിൽ വീഗാലാൻഡ് ജനറൽ മാനേജർ പോൾ ചീരനും തൃക്കാക്കര നഗരസഭാ കൗൺസിലർ ടി. എം. അഷ്‌റഫും ചേർന്ന് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു.

കൊച്ചി : പ്രമുഖ ബിൽഡറായ വീഗാലാൻഡ് ഡെവലപ്പേഴ്‌സ് പരിസ്ഥിതി ദിനം ആഘോഷിച്ചു. തൃക്കാക്കര എൻ. ജി. ഒ. ക്വാർട്ടേഴ്‌സിനു സമീപമുള്ള മുനിസിപ്പൽ പാർക്കിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു. തൃക്കാക്കര നഗരസഭാ കൗൺസിലർ ടി. എം. അഷ്‌റഫും വീഗാലാൻഡ് ജനറൽ മാനേജർ പോൾ ചീരനും ചേർന്നാണ് വൃക്ഷത്തൈകൾ വിതരണം ചെയ്തത്. പാർക്കിൽ കൗൺസിലറും വീഗാലാൻഡ് സീനിയർ മാനേജർ ഗിരി എസ്. നായരും ചേർന്ന് വൃക്ഷത്തൈ നട്ടു. നവീകരിച്ച പാർക്കിൽ കൂടുതൽ ചെടികൾ നട്ട് ആകർഷകമാക്കുമെന്ന് വീഗാലാൻഡ് ജനറൽ മാനേജർ പോൾ ചീരൻ പറഞ്ഞു. വീഗാലാൻഡിന്റെ എല്ലാ പ്രൊജക്ടുകളിലും പരിസ്ഥിതി സംരഷിക്കുന്ന മാതൃകയാണ് പിൻതുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

വീഗാലാൻഡ് ഡെവലപ്പേഴ്‌സ് എല്ലാ പ്രൊജക്റ്റുകളിലും ചെടികളും വൃക്ഷങ്ങളും നടാറുണ്ട്. മികച്ച മലിനജല ശുദ്ധീകരണ പ്ലാന്റും ഉറവിടത്തിലെ മാലിന്യ സംഭരണവും സംസ്‌ക്കരണവും വീഗാലാൻഡ് നടപ്പിലാക്കുന്നു. പാരമ്പര്യേതര വൈദ്യുതി ഉത്പ്പാദനത്തിന്
എല്ലാ സമുച്ചയങ്ങളിലും സോളാർ പ്ലാന്റുകൾ സ്ഥാപിക്കുകയും വൈദ്യുതി ഉപഭോഗം കുറവുള്ള ഉപകരണങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു. ഇങ്ങനെ പ്രകൃതിസംരക്ഷണം എല്ലാ അർത്ഥത്തിലും നടപ്പാക്കുന്ന വീഗാലാൻഡിനു കഴിഞ്ഞ വർഷം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡ് ലഭിച്ച കാര്യവും പോൾ ചീരൻ അനുസ്മരിച്ചു. ലോകപരിസ്ഥിതി ദിനാഘോഷ പരിപാടികൾക്ക് വീഗാലാൻഡ് സീനിയർ മാനേജർ ഗിരി എസ്. നായർ, എം.ഇ.പി. കോർഡിനേറ്റർ ബിജു എം.പി. എന്നിവർ നേതൃത്വം നൽകി.