ചെലവു കുറഞ്ഞ വീടുമായി വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ്

Posted on: January 2, 2020

കൊച്ചി : വിഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് ചെലവു കുറഞ്ഞ പാര്‍പ്പിട പദ്ധതി അവതരിപ്പിക്കുന്നു. താങ്ങാവുന്ന വില്‍പ്പനയ്ക്ക് നഗരത്തിലൊരു വീട് എന്ന ഇടത്തരം വരുമാനക്കാരുടെ സ്വപ്‌നം സഫലമാക്കുന്നതാണ് തൃപ്പൂണിത്തുറയില്‍ വിഗാലാന്‍ഡ് ബ്ലിസ് എന്ന പേരില്‍ ആരംഭിക്കുന്ന പുതിയ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയം. 44.30 ലക്ഷം മുതല്‍ 69 ലക്ഷം രൂപ (പാര്‍ക്കിംഗ് അടക്കം) വരെയാണ് പ്രാരംഭ വില. 15 നിലകളിലായി 78 അപ്പാര്‍ട്ട്‌മെന്റുകളുള്ള ഈ പദ്ധതിയില്‍ സ്വിമ്മിംഗ് പൂള്‍, പൂര്‍ണമായും ശീതികരിച്ച ഹെല്‍ത്ത് ക്ലബ്ബ്, ഗസ്റ്റ് ബെഡ് റൂം, ഇന്‍ഡോര്‍ ഗെയിംസ് റൂം, കളിസ്ഥലം, വീട്ടുജോലിക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പ്രത്യേക ശൗചാലയം എന്നിവയാണ് ലഭ്യമാക്കിയിരിക്കുന്നത്.