കോണ്‍ഫിഡന്റ് ഗ്രൂപ്പ് ലൈവ് പ്രോപ്പര്‍ട്ടി എക്‌സ്‌പോ ആലുവയില്‍

Posted on: October 5, 2019

കൊച്ചി : കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ലൈവ് പ്രോപ്പര്‍ട്ടി എക്‌സ്‌പോ ശനി, ഞായര്‍ ദിവസങ്ങളില്‍ ആലുവയില്‍ നടത്തും. 10 മുതല്‍ രാത്രി ഏഴ് വരെ ആലുവ പുളിഞ്ചേട് മെട്രോ സ് റ്റേഷന് സമീപമുള്ള കോണ്‍ഫിഡന്റ് സിംഫണി, കടുങ്ങല്ലൂര്‍ സായി വിദ്യാവിഹാര്‍ സ്‌കൂളിന് എതിര്‍വശമുള്ള കോണ്‍ഫിഡന്റ് ഒബറോണ്‍ പ്രൊജക്റ്റുകളാണ് വേദി.

എക്‌സ്‌പോയുടെ ഭാഗമായി മികച്ച ഓഫറുകള്‍ ലഭ്യമാക്കുന്നുണ്ട്. ജി. എസ്. ടി., പ്രൊസസിംഗ് ചാര്‍ജ് എന്നിവയില്ലാതെ വാങ്ങാം. അപ്പാര്‍ട്ട്‌മെന്റിന് 25 വര്‍ഷം സൗജന്യ ഇന്‍ഷുറന്‍സ് കവറേജും കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്‍കും. ഉറപ്പായ വാടകവരുമാനം ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

കോണ്‍ഫിഡന്റ് സിംഫണി 2 ബി.എച്ച്.കെ. അപ്പാര്‍ട്ട്‌മെന്റുകളുടെ വില 65 ലക്ഷം രൂപയിലും കോണ്‍ഫിഡന്റ് ഒബറോണ്‍ 2 ബി. എച്ച്. കെ. അപ്പാര്‍ട്ട്‌മെന്റ് 37 ലക്ഷം രൂപയിലും ആരംഭിക്കുന്നു.

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 2.67 ലക്ഷം രൂപയുടെ ആനുകൂല്യങ്ങലും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ലൈവ് എക്‌സ്‌പോയില്‍ എത്തുന്നവര്‍ക്ക് ആലുവ മെട്രോ സ്‌റ്റേഷനില്‍ നിന്ന് പിക്കപ്പ്, ഡ്രോപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

TAGS: Confident Group |