2 അപ്പാര്‍ട്ട്‌മെന്റ് പദ്ധതികള്‍ അവതരിപ്പിച്ച് കോണ്‍ഫിഡന്റ് ഗ്രൂപ്പ്

Posted on: September 3, 2019

കൊച്ചി : കോണ്‍ഫിഡന്റ് ഗ്രൂപ്പ് രണ്ട് പുതിയ അപ്പാട്‌മെന്റ് പദ്ധതികള്‍ കൂടി ലോഞ്ച് ചെയ്തു. കോണ്‍ഫിഡന്റ് വൈറ്റ് ബെറി കാക്കനാടും കോണ്‍ഫിഡന്റ് കോര്‍ണര്‍ സ്‌റ്റോണ്‍ വെണ്ണലയിലുമാണ് ഒരുക്കുക.

ഇന്‍ഫോപാര്‍ക്കിന് തൊട്ടടുത്തായി ഐടി ഹബിന്റെ ഹൃദയഭാഗത്താണ് കോണ്‍ഫിഡന്റ് വൈറ്റ് ബെറി അപ്പാര്‍ട്ട്‌മെന്റ് നിര്‍മിക്കുന്നത്. വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കും സമീപത്താണിത്.

കൊച്ചി എന്‍എച്ച് ബൈപ്പാസിനും മെഡിക്കല്‍ സെന്ററിനും അടുത്താണ് കോണ്‍ഫിഡന്റ് കോര്‍ണര്‍ സ്‌റ്റോണ്‍. അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന ഈ അപ്പാര്‍ട്ട്‌മെന്റ് പദ്ധതികള്‍ക്ക് 52 ലക്ഷം മുതല്‍ 89 ലക്ഷം രൂപ വരെയാണ് പ്രാരംഭ വില.

TAGS: Confident Group |