ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് പുതിയ ഷോറൂം കൊച്ചിയില്‍

Posted on: June 8, 2019

കൊച്ചി : ന്യൂരാജസ്ഥാന്‍ മാര്‍ബിള്‍സിന്റെ ഒന്‍പതാമത് ഷോറൂം എറണാകുളം വൈറ്റിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രനും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ചേര്‍ന്ന് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു.

ഹൈബി ഈഡന്‍ എം പി കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സി പി എം നേതാവ് ആനത്തലവട്ടം ആനന്ദന്‍, ബി ജെ പി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ റിമി ടോമി, തോട്ടയ്ക്കാട് ശശി, ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് എം ഡി സി വിഷ്ണുഭക്തന്‍, ബീന വിഷ്ണുഭക്തന്‍, വിബി രൂപേഷ്, രൂപേഷ്, റിത്വാന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

1800 ല്‍ പരം ഫ്‌ളോര്‍ ടൈലുകള്‍ 360 ല്‍ പരം വാള്‍ ടൈലുകള്‍, 120 ല്‍പരം ഗ്ലാഡിംഗ് 75 ല്‍ പരം പോര്‍ച്ച് ടൈലുകള്‍ എന്നിവ പുതിയ ഷോറൂമിനെ വ്യത്യസ്തമാക്കുന്നു. 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതെന്ന് എം ഡി സി വിഷ്ണു ഭക്തന്‍ പറഞ്ഞു.