ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സിന്റെ 12 ാമത് ഷോറൂം അടിമാലിയില്‍

Posted on: July 6, 2021

തിരുവനന്തപുരം : ഇടുക്കി ജില്ലയിലെ അടിമാലി മച്ചിപ്ലാവില്‍ മാര്‍ബിള്‍, ഗ്രാനെറ്റ്, ടൈല്‍സ് രംഗത്ത് കേരളത്ത 1 ഒന്നാം നിര സ്ഥാപനമായ ന്യൂരാജസ്ഥാന്‍ മാര്‍ബിള്‍സിന്റെ ഷോറും നാളെ പ്രവര്‍ത്തനം ആരംഭിക്കുന്നു.

ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ 2800 ല്‍ പരം വ്യത്യസ്തമായ ഫ്‌ളോര്‍, വാള്‍, പോര്‍ച്ച്, ക്ലാഡിംഗ്, ഡബിള്‍ ചാര്‍ജ്, ജംബോ, ജിവിടി ടൈലുകളും സാനിറ്ററിവെയറും ഗ്രാനൈറ്റുമാണ് വില്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്.

കോവിഡ് കാലത്ത് ടൈല്‍ വിപണിയില്‍ ഇന്ത്യയില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇതുമൂലം ടൈല്‍സ് നിര്‍മ്മാതാക്കള്‍ 20% മുതല്‍ 50% വരെ വില കുറച്ചിരിക്കുകയാണ്.

ഈ വിലക്കുറവ് പുതിയ ഷോറൂമില്‍ നിന്നും വാങ്ങുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കുമെന്നും ഇതേ വിലകുറവ് സാനിറ്ററി വെയറിനും ഗ്രാനൈറ്റിനും ഉണ്ടായിരിക്കുമെന്നും ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് എംഡി.
സി. വിഷ്ണുഭക്തന്‍ പറഞ്ഞു.