April 2024
നൻമ പ്രോപ്പർട്ടീസിന്റെ ആദ്യ പാർപ്പിട പദ്ധതിയായ ദ ഫീനിക്സ് കൈമാറി
Posted on: November 1, 2016
കൊച്ചി : ഈസ്റ്റേൺ ഗ്രൂപ്പ് നൻമ പ്രോപ്പർട്ടീസിന്റെ ആദ്യ പാർപ്പിട പദ്ധതിയായ ദ ഫീനിക്സിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എംഎൽഎ നിർവഹിച്ചു. തൃക്കാക്കര മുനിസിപ്പൽ ചെയർമാൻ നീനു കെ. കെ, മുൻ എംപി പി രാജീവ് താക്കോൽദാനം നിർവഹിച്ചു.
അഡ്വ. വിനോദ് മാധവൻ, അഡ്വ. ജേക്കബ് മാത്യു മണലിൽ, കിറ്റ്കോ എംഡി സിറിയക് ഡേവിഡ്, ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ, ബിഗ് ആപ്പിൾ ബയേഴ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
താങ്ങാനാകുന്ന ചെലവിൽ സാധാരണക്കാർക്കുവരെ വീടു നിർമിച്ചുനൽകുകയെ ലക്ഷ്യത്തോടെയാണ് നവാസ് മീരാൻ ഫൗണ്ടർ പ്രമോട്ടറായ നന്മ പ്രോപ്പർട്ടീസ് പ്രവർത്തനമാരംഭിച്ചത്. ഉപഭോക്താക്കളിൽ നിന്നും പണം പിരിച്ചിട്ടും പൂർത്തിയാക്കാനാകാതെ ഉപേക്ഷിക്കുന്ന ഘട്ടത്തിലെത്തി നിൽക്കു പ്രൊജക്ടുകൾ ഏറ്റെടുത്ത് പൂർത്തിയാക്കുന്നത് നന്മ ഒരു ലക്ഷ്യമായി കണ്ടു. അതിലൊന്നായാണ് ബിഗ് ആപ്പിൾ പ്രൊജക്ട് നന്മ ഏറ്റെടുത്തത്.
TAGS: Eastern Group | Nanma Properties |