റിയല്‍ എസ്റ്റേറ്റ് രംഗത്ത് വന്‍ വികസനപദ്ധതിയുമായി നന്മ

Posted on: May 2, 2022


കൊച്ചി: ഗ്രൂപ്പ് മീരാന്‍ സംരംഭമായ നന്മ പ്രോപ്പര്‍ട്ടീസ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് വന്‍ വികസനത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി വൈറ്റിലയില്‍ 450 കോടി രൂപ ചെലവില്‍ വണ്‍ കൊച്ചി പദ്ധതിക്ക് തുടക്കമായി. ഒന്നും, രണ്ടും ബെഡ്‌റൂമുകളുള്ള 907 യൂണിറ്റുകളാണ് പദ്ധതിയിലുള്ളത്. കോമ്പാക്ട് പ്ലസ് പ്രീമിയം ശ്രേണിയാണ് പദ്ധതിയുടെ സവിശേഷത.

ആദ്യമായി വീട് വാങ്ങുന്നവരെയും ഇടത്തരം വരുമാനക്കാരെയുമാണ് ഈ പാര്‍പ്പിട സമുച്ചയം ലക്ഷ്യം വയ്ക്കുന്നത്. ഒരു ബെഡ് റൂം യൂണിറ്റിന് 33 ലക്ഷം രൂപയും രണ്ട് ബെഡ്‌റൂം യൂണിറ്റിന് 48 ലക്ഷം രൂപയുമാണ് രജിസ്ട്രേഷന്‍ കൂടാതെയുള്ള പ്രാരംഭ വില. 380 അപ്പാര്‍ട്ട്മെന്റുകള്‍ ഇതിനോടകം ബുക്ക് ചെയ്തിട്ടുണ്ടെന്ന് നന്മ പ്രോപ്പര്‍ട്ടീസിന്റെ ചെയര്‍മാന്‍ നവാസ് മീരാന്‍ പറഞ്ഞു.

വൈറ്റില മെട്രോ സ്റ്റേഷന്‍, മൊബിലിറ്റി ഹബ്ബ് എന്നിവയ്ക്കടുത്തായുള്ള പദ്ധതി രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാവുമെന്ന് നന്മ പ്രോപ്പര്‍ട്ടീസിന്റെ മാനേജിംഗ് ഡയറക്ടര്‍ അഷീന്‍ പാണക്കാട് പറഞ്ഞു.

നീന്തല്‍ക്കുളം, ടെന്നീസ്-ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, ഹെല്‍ത്ത് ക്ലബ്ബ്, ഇ.വി. ചാര്‍ജിംഗ് പോയിന്റ്, പൂന്തോട്ടം, സ്വകാര്യനടപ്പാത, സിന്തറ്റിക് ട്രാക്ക് തുടങ്ങിയ സൗകര്യങ്ങള്‍ വണ്‍ കൊച്ചി പദ്ധതിയിലുണ്ട്. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും പാര്‍പ്പിട സമുച്ചയങ്ങള്‍ ആരംഭിക്കും. വണ്‍ കൊച്ചിക്ക് മുമ്പ് 19 പദ്ധതികള്‍ നന്മ പ്രോപ്പര്‍ട്ടീസ് പൂര്‍ത്തീകരിച്ചിട്ടുണ്ട്.