അന്താരാഷ്ട്ര വനിതാദിനത്തില്‍ വനിതകള്‍ക്ക് ആദരവുമായി വീണ്ടും ഈസ്റ്റേണ്‍

Posted on: March 10, 2020

കൊച്ചി : ഇന്ത്യയിലെ പ്രമുഖ കറിപൗഡര്‍ നിര്‍മ്മാതാക്കളായ ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് ലോക വനിതാദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഈസ്‌റ്റേണ്‍ ഭൂമിക ഐക്കണിക് വിമന്‍ ഓഫ് യുവര്‍ ലൈഫ്’ എന്ന പരിപാടിയില്‍ തെരഞ്ഞെടുത്ത 11 വനിതകളെ കൊച്ചി താജ് ഗേറ്റ്‌വേയില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. തുടര്‍ച്ചയായ ആറാം വര്‍ഷവും നടത്തുന്ന ഈ പരിപാടിയില്‍ സാധാരണക്കാരായ വനിതകള്‍ സമൂഹത്തിന്റെ വികസനത്തിനു നല്‍കിയ സംഭാവനകള്‍ക്കാണ് അംഗീകാരം നല്കിയത്. ഈ വര്‍ഷവും കേരളത്തോടൊപ്പം ബാംഗ്ലൂര്‍, ലക്‌നൗ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലും ഇതേദിവസം വനിതകളെ ആദരിച്ചു.

കൊച്ചി ഡിസിപി പൂങ്കുഴലി ഐപിഎസാണ് വിജയികള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കിയത്. ”എല്ലാ ആളുകളുടെയും വിജയത്തിനു മുമ്പിലും ഒരു സ്ത്രീയുണ്ടെന്നും, തന്റെ വിജയത്തിനു മുമ്പില്‍ തന്റെ അമ്മയാണെന്നും അവര്‍ പറഞ്ഞു. മൂന്നു തവണ പരാചയപ്പെട്ടിട്ടും നാലാം തവണയില്‍ സിവില്‍ സര്‍വ്വീസ് പാസാകാന്‍ തനിക്ക് പ്രചോദനമായത് തന്റെ അമ്മയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ നിന്നും തങ്ങള്‍ക്കെതിരെയുണ്ടാകുന്ന തെറ്റുകള്‍ തിരിച്ചറിയാനാകാതെ പോകുകയും അവയോട് പൊരുത്തപ്പെടുകയും ചെയ്യുക എന്നതാണ് ഭൂരിപക്ഷം സ്ത്രീകളിലും കണ്ടുവരുന്നത്. എന്നാല്‍ അപൂര്‍വ്വം ചിലര്‍ ഇതിനെതിരെ പോരാടാന്‍ മുന്നിട്ടിറങ്ങുകയും ചെയ്യുന്നുണ്ട്. അവരെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അന്താരാഷ്ട്ര വനിതാദിനം അതിനുളള മികച്ചൊരു അവസരം കൂടിയാണെന്നും” ഉല്‍ഘാടന പ്രസംഗത്തില്‍ അവര്‍ പറഞ്ഞു. ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ന്യു പ്രൊഡക്ട് ഡെവലപ്പ്‌മെന്റ് മേധാവി ശിവപ്രിയ ബാലഗോപാല്‍ നന്ദി പറഞ്ഞു.

മോണി ടി.കെ., ടീന തോമസ് കൊണ്ടോഡി, അശ്വതി വേണുഗോപാല്‍, അനൈഡ സ്റ്റാന്‍ലി, രാജേശ്വരി എന്‍.വി., ഫാത്തിമ അസ്‌ല വി.കെ., ദീപ നായര്‍ വേണുഗോപാല്‍, അല്ലി ഷാജി, സിസ്റ്റര്‍ ലിസി ചക്കാലക്കല്‍, സിനിമോള്‍ എ.ടി., നൂര്‍ ജലീല എന്നിവെരയാണ് കൊച്ചിയില്‍ ആദരിച്ചത്.

മുഖ്യധാരയിലേക്ക് സജീവമായി കടന്നു വന്നിട്ടില്ലാത്തവരും എന്നാ സമൂഹത്തിലും വ്യക്തികളിലും ഏതെങ്കിലും വിധത്തില്‍ അനുകൂലമായ സ്വാധീനം ചെലുത്തുന്നവരുമായ
വനിതകളെ കണ്ടെത്തി ആദരിക്കുകയാണ് ഈ പരിപാടിയിലൂടെ ഈസ്റ്റേണ്‍ ചെയ്യുന്നത്. ഇത്തരത്തില്‍ തങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ വനിതകളുടെ പേര് നിര്‍ദ്ദേശിക്കാന്‍
പൊതുജനങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. അത് ഭാര്യയോ, മകളോ, സഹോദരിയോ, സുഹൃത്തോ, സ്ഥാപന മേധാവിയോ, സഹപാഠിയോ, അധ്യാപികയോ ആരുമാകാം. അവരുടെ ഫോട്ടോയും 60 വാക്കുകളിലുള്ള വിവരണവും സഹിതം സംഘാടകര്‍ക്ക് സോഷ്യല്‍ മീഡിയ വഴി അയച്ചു കൊടുക്കുകയോ, സംഘാടകരുടെ പേജില്‍ പോസ്റ്റു ചെയ്യുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഇങ്ങനെ ലഭിച്ചവയി നിന്ന് 11 പേരെ തെരഞ്ഞെടുത്താണ് ഇന്ന് കൊച്ചിയില്‍ ആദരിച്ചത്.

ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സിലെ ആകെ ജീവനക്കാരില്‍ 48 ശതമാനവും വനിതകളാണ്. ഈസ്‌റ്റേണ്‍ ഗ്രൂപ്പ് ഡയറക്ടര്‍ നഫീസ മീരാനാണ് ഈ പരിപാടിക്കു നേതൃത്വം ന കുന്നത്. ഇതേപ്പറ്റിയുള്ള  കൂടുതല്‍ വിവരങ്ങള്‍ www.eastern.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്.

 

TAGS: Eastern Group |