ഈസ്റ്റേൺ ഗ്രൂപ്പ് അഫോഡബിൾ ഹൗസിംഗ് മേഖലയിലേക്ക്

Posted on: January 11, 2020

കൊച്ചി : ഈസ്റ്റേൺ ഗ്രൂപ്പിന്റെ ഭാഗമായ നൻമ പ്രോപ്പർട്ടീസ് അഫോഡബിൾ ഹൗസിംഗ് മേഖലയിലേക്കു കടക്കുന്നു. താങ്ങാവുന്ന ഭവനങ്ങളുടെ വിപണിക്കായി കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതിനു തുടർച്ചയായാണ് ഈസ്റ്റേൺ ഗ്രൂപ്പിന്റെ ഈ നീക്കം.

2500 കോടി രൂപയുടെ നിക്ഷേപവുമായാവും ഗ്രൂപ്പ് കമ്പനിയായ നൻമ പ്രോപ്പർട്ടീസ് ഹൗസിംഗ് വിപണിയിൽ പ്രവേശിക്കുകയെന്ന് ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ പറഞ്ഞു. ശരാശരി 700-1000 ചതുരശ്ര അടിയിൽ 20 ലക്ഷം രൂപയ്ക്കും 35 ലക്ഷം രൂപയ്ക്കും ഇടയിലുള്ള വില നിലവാരത്തിൽ വീടുകൾ നിർമിക്കാനാണ് പദ്ധതിയെന്ന് നൻമ പ്രോപ്പർട്ടീസ് മാനേജിങ് ഡയറക്ടർ അഷീൻ പാണക്കാട്ട് ചൂണ്ടിക്കാട്ടി. ആദ്യ ഘട്ടത്തിൽ കേരളത്തിലെ വിവിധ നഗരങ്ങളിലായി 7500 ഭവന യൂണിറ്റുകളാവും നിർമിക്കുക.

ടൗൺഷിപ്പുകൾ, ആരോഗ്യ സേവന കേന്ദ്രങ്ങൾ, ഐടി ഹബ്ബുകൾ, പാർപ്പിട സമുച്ചയങ്ങൾ, ഫാക്ടറികൾ, റിസോർട്ടുകൾ, വ്യാവസായിക കേന്ദ്രങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തന പരിചയമുള്ള നൻമ പ്രോപ്പർട്ടീസ് വിവിധ പദ്ധതികൾക്കു വേണ്ടി പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിക്കുന്നുമുണ്ട്.