April 2024
കിൻഫ്ര കൺവൻഷൻ സെന്ററും ഇലക്ട്രോണിക് ക്ലസ്റ്ററും സ്ഥാപിക്കും
Posted on: January 7, 2016
കൊച്ചി: കിൻഫ്രയുടെ ആഭിമുഖ്യത്തിൽ എറണാകുളം കാക്കനാട് 183 കോടി രൂപയുടെ കൺവൻഷൻ സെന്റർ സ്ഥാപിക്കുമെന്ന് കിൻഫ്ര മാനേജിംഗ് ഡയറക്ടർ ഡോ. ജി സി ഗോപാലപിള്ള അറിയിച്ചു. 5000 പേർക്ക് ഇരിക്കാവുന്ന കൺവൻഷൻ സെന്ററിൽ ചെറിയ ഹാളുകളും പ്രദർശന സെന്ററുകളും ഉണ്ടാവും. ഇരുപത് ഏക്കറിലാണ് കൺവൻഷൻ സെന്റർ സ്ഥാപിക്കുന്നത്. 5 ഏക്കറിൽ സ്റ്റാർ ഹോട്ടൽ സ്ഥാപിക്കും.
130 കോടി രൂപ ചെലവിട്ട് സ്ഥാപിക്കുന്ന ഇലക്ട്രോണിക് മാനുഫാക്ച്ചറിംഗ് ക്ലസ്റ്റർ 60 ഏക്കർ സ്ഥലത്ത് ഉടൻ നിർമാണം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ആങ്കർ ഇൻവെസ്റ്ററെ കണ്ടെത്തി കഴിഞ്ഞു. കൂടാതെ 6 നിക്ഷേപകരും ഉണ്ടാകും. 51 ശതമാനം ഓഹരി ഇവർക്കായിരിക്കും. 50 കോടി രൂപ കേന്ദ്ര സർക്കാർ നൽകും. 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് കിൻഫ്ര ലക്ഷ്യമിടുന്നത്. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ രണ്ടു പദ്ധതികളുടെയും നിർമാണം ആരംഭിക്കും. കിൻഫ്ര പ്രഖ്യാപിച്ചിട്ടുള്ള മറ്റ് പദ്ധതികൾ സമയബന്ധിതമായി പുരോഗമിക്കുന്നുണ്ടെന്നും ഗോപാലപിള്ള അറിയിച്ചു.