കൊച്ചി-ബംഗലൂരു വ്യവസായ ഇടനാഴി : 346 കോടി കൈമാറി

Posted on: January 13, 2021

തിരുവനന്തപുരം : കൊച്ചി-ബംഗലൂരു വ്യവസായ ഇടനാഴി പദ്ധതിക്കു പാലക്കാട് സ്ഥലമേറ്റെടുക്കാന്‍ കിന്‍ഫ്രയ്ക്ക 346 കോടി രൂപ കൈമാറി.

മുഖ്യമന്ത്രി പിണറായി വിജയനാണു കിഫ്ബിയില്‍ നിന്നുള്ള തുക ഡിജിറ്റല്‍ ആയി കൈ മാറിയത്. മന്ത്രി ഇ.പി.ജയരാജന്‍, കിഫ്ബി സിഇഒ കെ.എം.ഏബ്രഹാം എന്നിവര്‍ പങ്കെടുത്തു.

കണ്ണൂര്‍, പാലക്കാട് ജില്ലകളിലായി 12710 കോടി രൂപയുടെ വ്യവസായ അടിസ്ഥാന സൗകര്യവികസന പദ്ധതിക്കാണ് കിഫ്ബി അനുമതി നല്‍കിയത്. പാലക്കാട് കണ്ണമ്പയില്‍ 470 ഏക്കര്‍ സ്ഥലമാണ് ഏറ്റെ
ടുക്കുക. ഇതിന്റെ ആദ്യഘട്ടമായ 292 ഏക്കര്‍ ഏറ്റെടുക്കാനാണു 346 കോടി കൈമാറിയത്. പാലക്കാട് ജില്ലയിലെ ഒഴലപ്പതി, പുതുശേരി എന്നിവിടങ്ങളില്‍ 1038 കോടി രൂപ ചെലവില്‍ 1351 ഏക്കര്‍ ഏറ്റെടുക്കാനും കിഫ്ബി അനുമതി നല്‍കിയിട്ടുണ്ട്.