ജി സി ഗോപാലപിള്ള കിൻഫ്ര എംഡി

Posted on: October 15, 2014

G-C-Gopala-pilla-smallകിൻഫ്ര മാനേജിംഗ് ഡയറക്ടറായി ഡോ. ജി. സി. ഗോപാലപിള്ളയെ സർക്കാർ നിയമിച്ചു. നിലവിൽ കെൽട്രോണിന്റെ ചെയർമാനാണ്. ഫാക്ടിന്റെ മാനേജിംഗ് ഡയറക്ടറും ചെയർമാനുമായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കേരളാ സർവകലാശാലയിലെ മാനേജ്‌മെന്റ് സ്റ്റഡീസിന്റെ ഡീനായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം നിരവധി വിദേശ സർവകലാശാലകളിലും വിസിറ്റിംഗ് പ്രഫസറായി പ്രവർത്തിച്ചുവരുന്നു.