ഇൻകെൽ ബിസിനസ് ടവറുകളിൽ നിക്ഷേപ സാധ്യതയേറെ

Posted on: January 1, 2016

Inkel-Business-Tower---1-Anകൊച്ചി : അങ്കമാലിയിലെ ഇൻെകൽ ബിസിനസ് ടവറുകൾ സംസ്ഥാനത്തെ പ്രധാന നിക്ഷേപകേന്ദ്രമായി മാറി. ഇൻഫ്രാസ്ട്രക്ച്ചർ കേരള ലിമിറ്റഡ് അങ്കമാലിയിൽ നിർമ്മിക്കുന്ന രണ്ടു ലക്ഷം ചതുരശ്ര അടിവിസ്തീർണമുളള ആദ്യ ടവർ പൂർണമായുംവിവിധ സംരംഭങ്ങൾക്കായി പാട്ടത്തിന് നൽകിക്കഴിഞ്ഞു. രണ്ടാം ടവറും അടുത്ത മൂന്നു മാസത്തിനുളളിൽ പൂർണമായും വാണിജ്യപദ്ധതികൾക്കു കരാറാകുമെന്നാണ് പ്രതീക്ഷ.

തുറമുഖം, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് ഏറ്റവും എളുപ്പത്തിൽ എത്താൻ സാധിക്കുന്നുവെന്നതാണ് ഇൻകെലിന്റെ പ്രധാന മെച്ചം. പണി പൂർത്തിയായി കിടക്കുന്ന കെട്ടിടങ്ങൾക്കായി ധാരാളം ആവശ്യക്കാർ വരുന്നുണ്ടെന്ന് ഇൻകെൽ എംഡി ടി ബാലകൃഷ്ണൻ പറഞ്ഞു. എല്ലാവിധ അടിസ്ഥാന സൗകര്യവും ഈ കെട്ടിട സമുച്ചയങ്ങളിലുണ്ട്. രണ്ട് ടവറുകൾക്കുമായി നൂറുകോടി രൂപയാണ് ഇൻകെൽ വകയിരുത്തിയിരിക്കുന്നത്. ഇതിൽ നാൽപ്പത്തഞ്ച് കോടിരൂപ ആദ്യത്തെ ടവറിനു മുതൽമുടക്കി. ബാക്കി തുക രണ്ടാമത്തെ ടവറിന്റെ നിർമ്മാണത്തിനും അനുബന്ധ സൗകര്യങ്ങൾക്കുമാണ് ഉപയോഗിക്കുന്നത്. രണ്ടര ലക്ഷം ചതുരശ്ര അടി വലുപ്പമുളള ഇൻകലിന്റെ രണ്ടാമത്തെ ടവർ മൂന്നു മാസത്തിനുളളിൽ കമ്മീഷൻ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കേരള അക്കാദമി ഫോർസ്‌കിൽസ് എക്‌സലൻസും ഇറോം ഗ്രൂപ്പുംചേർന്നൊരുക്കുന്ന നൈപുണ്യവികസന സംരംഭമായ എസ്പയറിനായിഇൻകെൽ ഒന്നാം ടവറിലെ പ്രധാനഭാഗങ്ങൾ പാട്ടത്തിനെടുത്തു. യുവാക്കൾക്ക് പെട്രോളിയം, പ്രകൃതിവാതക മേഖലകളിൽ ജോലി ലഭിക്കുന്നതിനുളള പരിശീലനം നൽകുന്ന കേരളത്തിലെ ആദ്യത്തെ സ്ഥാപനമാണ് എസ്പയർ.