ഗൂഗിളിന് ഗുർഗാവിൽ 430,000 ചതുരശ്രയടിയുടെ പുതിയ ഓഫീസ്

Posted on: August 20, 2015

Google-Gurgaon-Big

ന്യൂഡൽഹി : ഗൂഗിൾ വികസനത്തിന്റെ ഭാഗമായി ഗുർഗാവിൽ 430,000 ചതുരശ്രയടി വിസ്തീർണമുള്ള ഓഫീസ് സ്‌പേസ് ലീസിന് എടുത്തു. യൂണിടെക്കിന്റെ സിഗ് നേച്ചർ ടവർ ഫേസ് 2 പ്രോജക്ടിലാണ് ഓഫീസ് ആരംഭിക്കുന്നത്.

ചതുരശ്രയടിക്ക് പ്രതിമാസം 130 രൂപ നിരക്കിൽ 9 വർഷത്തേക്കാണ് ലീസ് എഗ്രിമെന്റ്. ഇതേ കോംപ്ലക്‌സിൽ എട്ട് നിലകളിലായി മറ്റൊരു 160,000 ചതുരശ്രയടി ഓഫീസ് സ്‌പേസും ഗൂഗിളിനുണ്ട്.