രാജൻ ആനന്ദന് ഗൂഗിൾ ഏഷ്യ-പസഫിക് മേഖലയുടെ ചുമതല

Posted on: January 28, 2015

Rajan-Anandan-M-D-Google-bi

മുംബൈ : ഗൂഗിൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജൻ ആനന്ദന് ഏഷ്യ-പസഫിക് മേഖലയുടെ അധികചുമതല. ഗൂഗിൾ സൗത്ത് ഈസ്റ്റ് ഏഷ്യ ഹെഡ് ജൂലിയൻ പെർസൗദ് എയർഎൻബിയിൽ ചേർന്നതിനെ തുടർന്നാണ് പുതിയ നിയമനം.

വൈസ് പ്രസിഡന്റ് (സെയിൽസ് & ഓപറേഷൻസ്) ആയി 2011 ലാണ് രാജൻ ആനന്ദൻ ഗൂഗിളിൽ ചേർന്നത്. നേരത്തെ ഡെൽ ഇന്ത്യ ജനറൽ മാനേജരായും മൈക്രോസോഫ്റ്റ് ഇന്ത്യ മാനേജിംഗ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.