മുട്ടു മാറ്റിവയ്ക്കാന്‍ റോബട്ടിക് സാങ്കേതിക വിദ്യയുമായി ആസ്റ്റര്‍ മെഡ് സിറ്റി

Posted on: January 23, 2023

കൊച്ചി : മുട്ടു മാറ്റിവയ്ക്കാന്‍ റോബട്ടിക് സാങ്കേതിക വിദ്യയുമായി ആസ്റ്റര്‍ മെഡ് സിറ്റി. ഹൈ പ്രിസിഷന്‍ ഓട്ടമേറ്റഡ് ജോയിന്റ് റീപ്ലേസ്‌മെന്റ് റോബട്ടിക് മെഷീന്റെ ഉദ്ഘാടനം നടന്‍ സുരേഷ് ഗോപി നിര്‍വഹിച്ചു. 

2500 സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്നാണ് ആര്‍ നവസാങ്കേതിക വിദ്യയിലൂന്നിയുള്ള ശസ്ത്രക്രിയാ സംവിധാനം ഏര്‍പ്പെടുത്തിയത്.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ കേരള, തമിഴ്‌നാട് റീജനല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, ഓര്‍ത്തോപീഡിക് സര്‍ജറി സീനിയര്‍ കണ്‍സല്‍റ്റന്റ് ഡോ. വിജയ മോഹന്‍ സൈക്യാട്രി സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ടി ആര്‍ ജോണ്‍, മെഡിക്കല്‍ അഫയേഴ്‌സ് ഡയറക്ടര്‍ ഡോ. എസ്.വിജയ് മോഹന്‍, ഓര്‍ത്തോപീഡിക് സര്‍ജറി സീനിയര്‍ കണ്‍സല്‍ട്ടന്റ് ജയേഷ് വി. നായര്‍ എന്നിവര്‍പ്രസംഗിച്ചു.