അമാനത് ഹോള്‍ഡിംഗ്‌സിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍മാനായി ഡോ.ഷംഷീര്‍ വയലില്‍

Posted on: December 30, 2023

ദുബായ് : ഗള്‍ഫ് മേഖലയിലെ ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപം നടത്തുന്ന പ്രമുഖ കമ്പനിയായ അമാനത് ഹോള്‍ഡിംഗ്‌സിന്റെ ബോര്‍ഡ് ഓഫ്ഡയറക്ടേഴ്‌സ് ചെയര്‍മാനായി ഡോ.ഷംഷീര്‍ വയലിലിനെ നിയോഗിച്ചു.

250 കോടി ദിര്‍ഹത്തിന്റെ (5664 കോടി രൂപ) മൂലധനമുള്ള അമാനത്തിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയുമാണ് ഡോ.ഷംഷീര്‍. യുഎഇയിലെ മെഡിക്കല്‍ ആന്‍ഡ് റീഹാബിലി സ്റ്റേഷന്‍ സെന്റര്‍, സൗദി ജിദ്ദയിലെ സുകൂണ്‍, അല്‍-മലാക്കി സ്‌പെഷലിസ്റ്റ് ഹോസ്പിറ്റല്‍, പ്രമുഖ ഉന്നത വിദ്യാഭ്യാസ ദാതാക്കളായ നെമ ഹോള്‍ഡിംഗ്, മിഡില്‍ സെക്‌സ് യൂണിവേഴ്‌സിറ്റി ദുബായ് ക്യാംപസ്, ദുബായിലുള്ള നോര്‍ത്ത് ലണ്ടന്‍ കൊളീജിയറ്റ് സ്‌കൂളിന്റെ റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ എന്നിവ കമ്പനിയുടെ കീഴിലാണ്. സ്ഥാപകനും ചെയര്‍മാനുമാണ് ഡോ. ഷംഷീര്‍.