മലബാര്‍ ഇന്റര്‍നാഷണല്‍ ഹബ് ദുബായ് ഗോള്‍ഡ് സൂഖില്‍ ആരംഭിച്ചു

Posted on: March 24, 2023

ദുബായ്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുതിയ ആസ്ഥാ
നമായ മലബാര്‍ ഇന്റര്‍നാഷണല്‍ ഹബ് (എംഐഎച്ച്) ദുബായ് ഗോള്‍ഡ് സുഖില്‍ ആരംഭിച്ചു.

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഇന്റര്‍നാഷണല്‍ ഹബ് യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുള്ള ബിന്‍ തൂഖ് അല്‍മാരി ഉദ്ഘാടനം ചെയ്തു.

മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, ഡയറക്റ്റര്‍മാര്‍, മറ്റു മാനേജ്‌മെന്റ് അംഗങ്ങള്‍ തുടങ്ങി
യവര്‍ ചടങ്ങില്‍ പങ്കെടുത്തു. നിലവില്‍ കമ്പനിക്ക് 10 രാജ്യങ്ങളിലായി 310 ഷോറൂമുകളാണുള്ളത്. യുകെ, ഓസ്‌ട്രേലിയ, കാനഡ, തുര്‍ക്കി, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, ഈജിപ്ത്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങ
ളിലുള്‍പ്പടെ 30 രാജ്യങ്ങളില്‍ താമസിയാതെ പുതിയ ഷോറൂമുകള്‍ ആരംഭിക്കും.