അബുദാബി വിമാനത്താവളത്തില്‍ ലുലു ഡ്യൂട്ടി ഫ്രീഔട്ട് ലെറ്റ് തുറന്നു

Posted on: November 11, 2023

അബുദാബി : അബുദാബി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച ടെര്‍മിനല്‍ എ യില്‍ ലുലു ഡ്യൂട്ടി ഫ്രീഔട്ട് ലെറ്റ് തുറന്നു. ആദ്യമായാണ് ഒരു രാജ്യാന്തര വിമാനത്താവളത്തില്‍ ലുലു പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ചോക്ലേറ്റ്‌സ്, ഡഫ്രൂട്ട്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ആകര്‍ഷകമായ നിരക്കില്‍ ലഭിക്കും. ഇമിഗ്രേഷന്‍ ഗേറ്റ് കഴിഞ്ഞുള്ള ഡ്യൂട്ടി ഫ്രീ ഭാഗത്താണ് ലുലു ഔട്ട് ലെറ്റ്.

742,000 ചതുരശ്ര മീറ്റര്‍ ഉള്‍ക്കൊള്ളുന്ന ടെര്‍മിനല്‍ എ ലോകത്തിലെ ഏറ്റവും വലിയ എയര്‍ പോര്‍ട്ട് ടെര്‍മിനലുകളില്‍ ഒന്നാണ്. ഓരോ വര്‍ഷവും 45 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള കഴിവുണ്ട്.